മുമ്പ് ഷാർജയിലെ കടലോരത്തെ ജനവാസകേന്ദ്രത്തിന് ചേർന്നായിരുന്നു കമ്പനി. അന്ന് ജോലി തിരക്കുകൽക്കിടയിൽ കിട്ടുന്ന ഒഴിവു വേളകളിൽ പുറത്ത് കടൽകാറ്റിന്റെ സ്വാന്തന തലോടലേറ്റിരുന്നത് ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട്. ഇന്ന് സ്ഥലപരിമിതിമൂലം  കമ്പനി വിശാലമായ മരുഭൂമിലേക്ക് മാറ്റി സ്ഥാപ്പിച്ചുരിക്കുന്നു. തീർത്തും വിജനമായ പ്രദേശം. ഗൾഫിലെത്തിയ ആദ്യ നാളുകളിൽ പച്ച അണിഞ്ഞ് നിൽക്കുന്ന ഈ ഭൂമിക കണ്ടിട്ട് മരുഭൂമി എവിടെ എന്ന് സ്വയം ചോദിച്ചിട്ടുണ്ട്. ഇപ്പോൾ കമ്പനി മരുപച്ചയുടെ ഇളംതെന്നൽ പോലും തട്ടാത്ത മണലാരണ്യത്തിലെത്തിപ്പെട്ടപ്പോൾ മരുഭൂമിയുടെ വിശാലതയും ഉഷ്ണത്തിന്റെ കാഠിന്യവും നേരിട്ട് അനുഭവിച്ചരിഞ്ഞു. മരുഭൂമിയുടെ വിശാലതയിൽ തനീച്ചാണങ്കിലും ലഭ്യമായ ആധുനിക ടെക്നോളജികളെല്ലാം സ്വയത്തമാക്കിയിരിക്കുന്നു കമ്പനി. അതുകോണ്ടുതന്നെ  പുതിയ കമ്പനിയുടെ പ്രവർത്തനം കാണിക്കാൻ ചിലർ ഇടക്ക് കുടുംബത്തേയും മറ്റും കൂടെ കൊണ്ടുവരാറുണ്ടായിരുന്നു തുടക്കത്തിൽ. ഒരു ദിവസം കൂട്ടുകാരൻ തന്റെ അരുമ മകനുമൊത്താണ് ബസ്സിൽ കയറിയത്. തൊട്ടടുത്തൊന്നും കടയില്ലാത്തതിനാൽ എന്തെങ്കിലും വങ്ങി കൈയിൽ വക്കാറുണ്ട് എല്ലാവരും. എന്റെ ഉറ്റ സഹപ്രവർത്തകന്റെ മകനെ ഒന്ന് പരിചയപ്പെടണം എന്ന ഉദ്ധേഷത്തോടെ അന്ന് കൈയിൽ കരുതിയ ജ്യൂസ് ഉയർത്തി കാണിച്ച് ഞാൻ അവനെ മാടിവിളിച്ചു. അവൻ വരാൻ മടിച്ചു. ബാപ്പയുടെ സമ്മതവും പിന്നിൽനിന്ന് ഒരു തള്ളും കിട്ടിയപ്പോൾ മടിച്ചാണങ്കിലും അരികിൽ വന്നു. ആ പഴച്ചാറ് നൽകി സ്വീകരിച്ചിരുത്തി. പ്രഥമ ദ്യഷ്ഠ്യാ അച്ചടക്കത്തിന്റെ പ്രതീകമായ അവനെ അരികിലിരുത്തി ഞാൻ ചോദിച്ചു. “ നിന്റെ പേരെന്താണടാ? “
“അർശദ് “
“നീ എത്രീലാണ് പഠിക്കുന്നത്”
“യു.കെ.ജിയിൽ”
“ഏത് സ്കൂളിലാണ്”
“ഇന്ത്യൻ സ്കൂളിൽ”
“ഇന്ന് സ്കൂളില്ലേ?”
ഈ ചോദ്യത്തിന്റെ മറുപടി അവന്റെ ബാപ്പയാ‍ണ് നൽകിയത്.
“ഇന്ന് വൈകിയാണ് എഴുന്നേറ്റത്. അത് കൊണ്ട് സ്കൂളിൽ പോയിട്ടില്ല. പിന്നെ കൂടെ കൂട്ടുകയല്ലതെ മാർഗമില്ല. ഇല്ലങ്കിൽ വീട്ടേർക്ക് ഒരു പൊറുതിയുണ്ടാകൂല”
“ഹേയ്… ഇവൻ നല്ല കുട്ടിയാണ്”
“അത് കുറച്ച് കഴിഞ്ഞാൽ തിരീം. കുരുത്തക്കേടിന് ജീവൻ വെച്ചതാ.. വല്ലാതെ അടുക്കേണ്ട..”
കൂട്ടുകാരൻ പറഞ്ഞതൊന്നും ഗൌനിക്കാതെ ഞാൻ ചെങ്ങാത്തം തുടർന്നു.
കമ്പനിയിലെത്തി പിതവ് ജോലിയിൽ വ്യാപ്രതനായതോടെ ധാരാളത്തിലധികം വേണ്ടാത്തരങ്ങൽ കൈമുതലായിള്ള സുന്ദര കുട്ടൻ ബാപ്പായുടെ കണ്ണ് വെട്ടിച്ച് ഓടാൻ തുടങ്ങി. ഓട്ടത്തിനിടയിലാണു അവന്റെ കുഞ്ഞ് കണ്ണ് എന്തോ അയവിറക്കികൊണ്ടിരിക്കുന്ന ജമാലിൽ പതിച്ചത്. ജമാൽ.., ഫറോവയുടെ നാട്ടുകാരൻ. ഞാനെന്ന ഭാവം വിട്ടുമാറാത്തവൻ. സ്വന്തം പ്രായം വ്യക്തമായി മൂപ്പർക്ക് തന്നെ അറിയില്ലെന്നതാണു ഒരളവിൽ വലിയ ശരി. തലയിൽ ഒരു മുടി പോലും കറുത്തതായിട്ടില്ല. വായയിൽ പല്ലുകൾ കാണാൻ പ്രയാസം. ലക്കും ലഗാനുമില്ലാ‍ത്ത നാക്കിട്ടടിയുടെ ഉടമ. ഹോമിയോ മരുന്ന് പോലെ ഈരണ്ട് മണിക്കൂർ ഇടവിട്ട് എന്തങ്കിലും അകത്താക്കൽ തത്ത്വമായി സ്വീകരിച്ച അഭിനവ 
റപ്പായി. മിണ്ടാതെരിക്കൻ തീരെ ശീലിച്ചിട്ടില്ലാത്തവൻ. ഭക്ഷണം കഴിക്കുമ്പോഴും തഥൈവാ. അതുകൊണ്ടുതന്നെ പലരും പുള്ളി ആഹരിക്കാൻ വന്നാൽ മാറിയിരിക്കലാണ് പതിവ്. കാരണം വായയിൽ നിറയെ അന്നവും  മുൻപല്ലുകൾ തീരെ ഇല്ലതാനും. പിന്നെ കാരണം പറയണോ. അങ്ങിനെ പലതുണ്ടു ടിയാന് വിശേഷണം. താടിയിലോ തലയിലോ ഒരു മുടിയെങ്കിലും വെളുക്കുമ്പോഴേക്കും കറുപ്പിക്കുന്ന ഈ നാട്ടിൽ  ഈ കാഴ്ച്ച അവന് അത്ഭുതമായി തോന്നീട്ടാവാം അവൻ എഴുത്തുകുത്ത് ജോലികൾ തീർത്ത് ഒരിടത്തിരിക്കുകയായിരുന്ന എന്റെ അരികിൽ വന്ന് ചോദിച്ചു. “ഈസ് യുഅർ വർക് ഓവർ?“ “ അതെ“,  ഞാൻ മറുപടി പറഞ്ഞു. 
“വിൽ യു കം വിത് മി.. പ്ലീസ്?”
“എവിടേക്കാണ്?”
“പുറത്തേക്ക്”
“എന്താണ് അവിടെ?”
“നത്തിംഗ്”
ഞാൻ കൂടെ പുറത്തേക്ക് നടന്നു. അങ്ങ് ദൂരെ കുപ്പത്തെട്ടിയിൽ കച്ചറ നിക്ഷേപ്പിച്ച് വരുന്ന ആളെ ചൂണ്ടി അവൻ ചോദിച്ചു. “അതാരാണ്?”
“ജമാൽ. അങ്കൾ മിസിരിയാണു” ഞാൻ പറഞ്ഞു.
അവന്റെ കുന്നു മനസ്സിന് ജാമാലിനെ കുറിച്ചറിയാനുള്ള ത്വര കൂടി
“എന്താണ് അങ്കിളിന്റെ മുടി വൈറ്റ്?”
“അത് വയസ്സായിട്ട് നിരച്ചതണ്”
“എന്താണു അങ്കിൾ എപ്പൊളും തിന്നുന്നത്?”
“വിശന്നിട്ട്”
സംഭാഷണത്തിനിടെ എന്റെ കൈ പിടിച്ച് വലിച്ച് പ്രധാന കാവാടത്തിലേക്ക്  അവൻ നടന്നു. അപ്പോഴാണു മതിലിനപ്പുറത്ത് നിൽക്കുന്ന ഒരു ഒട്ടകത്തെ അവന്റെ കണ്ണിൽ പെട്ടത്. “അതാ………. കാമെൽ“ എന്നും പറഞ്ഞ് എന്റെ കൈവിട്ടോടി. ഗേറ്റിന്റെ അരികിൽ നിന്ന് അവൻ ഒട്ടകത്തെ ശരിക്കും കണ്ടു.
എന്തോ അഴവിറക്കികൊണ്ടിരിക്കുന്ന ഒട്ടകത്തെ കൌതുകത്തോടെ നോക്കിയപ്പൊൾ ഞാൻ ഛോദിച്ചു. കാമിലിൻ എന്താണു അറബിയിൽ പറയുക.
“ ഐ ടോന്റ് നോ” അവൻ പ്പറഞ്ഞു.
ഞാൻ പറഞ്ഞുകൊടുത്തു “ജമൽ”
“അപ്പോ ഇതിനെ പോലെ  എപ്പൊളും തിന്നുന്നത് കൊണ്ടാണോ അങ്കിളിനെ ജമാൽ എന്ന് വിളിക്കുന്നത്‘. എന്നെ വല്ലതെ ചിന്തിപ്പിച്ച ചോദ്യം. ഇന്നും ജമാലിനെ കാണുന്ന അവസരത്തിൽ ഈ ചോദ്യം മനസ്സിലെത്തുന്നു. കൂടെ “അഫലാ യൻസുറൂന ഇലൽ ഇബിലി കയ്ഫ ഖുലിഖത്ത്” എന്ന് ഖുർആൻ ചോദിച്ച ഈ മരുക്കപ്പൽ ഖൽബിൽ വിരുന്നുവരുന്നു.


Read more: https://marappu.webnode.com/news/%e0%b4%9c%e0%b4%ae%e0%b4%b2%e0%b5%81%e0%b4%82-%e0%b4%9c%e0%b4%ae%e0%b4%be%e0%b4%b2%e0%b5%81%e0%b4%82-/

Comments